Tuesday 26 November 2013


ക്ഷേത്രങ്ങള്‍ : ചരിത്രവും സംസ്‌കാരവും ഉണര്‍ന്നിരിക്കുന്നിടം



നമ്മുടെ നാടിന്റെ ആദ്ധ്യാത്മികപൈതൃകവും കലാചരിത്രപൈതൃകങ്ങളും കൈകോര്‍ക്കുന്ന ഇടങ്ങളാണ് ക്ഷേത്രങ്ങള്‍ . വിശ്വാസികളും ചരിത്രപഠിതാക്കളും സഞ്ചാരികളുമെല്ലാം പുരാതനങ്ങളായ മഹാക്ഷേത്രങ്ങളുടെ ദര്‍ശനം ഇഷ്ടപ്പെടുന്നു. ദക്ഷിണഭാരതത്തിലെ മഹാക്ഷേത്രങ്ങളിലൂടെയുള്ള തീര്‍ഥയാത്രയാണ് പി.ജി രാജേന്ദ്രന്റെ  ‘ദക്ഷിണേന്ത്യയിലെ മഹാക്ഷേത്രങ്ങള്‍’ എന്ന പുസ്തകം. ഓരോ ക്ഷേത്രത്തിന്റെയും ചരിത്രപശ്ചാത്തലവും ആരാധനാസമ്പ്രദായങ്ങളും ഐതിഹ്യകഥകളും പറഞ്ഞുതരുന്ന ഈ അമൂല്യരചന സാധകര്‍ക്കും ആത്മീയാന്വേഷികള്‍ക്കും സഞ്ചാരികള്‍ക്കും ഒഴിവാക്കാനാവാത്തതാണ്.
തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം
വയനാട് ജില്ലയിലാണ് തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം. മാനന്തവാടിയില്‍നിന്നും മൈസൂര്‍ റൂട്ടിലെ കാട്ടിക്കളത്തുനിന്നും ഇടത്തോട്ടു തിരിയണം. 32 കിലോമീറ്ററാണ് മാനന്തവാടിയില്‍നിന്നുള്ള ദൂരം. ക്ഷേത്രപരിസരത്തു താമസസൗകര്യം ദേവസ്വം ഒരുക്കിയിട്ടുണ്ട് എന്നതിനാല്‍ ഇവിടെ താമസിച്ചു ദര്‍ശനം നടത്താം. ക്ഷേത്രത്തിന്റെ നാലുഭാഗത്തും നിക്ഷിപ്ത വനമാണ്. റോഡില്‍ കാട്ടാനക്കൂട്ടങ്ങളെയും മാന്‍കൂട്ടങ്ങളെയും മറ്റു മൃഗങ്ങളെയും കാണാം. വളരെ മനോഹരമാണ് ക്ഷേത്രവും പരിസരവും കേരളത്തിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പഴയ കേരളത്തിലെ മലയോരങ്ങളില്‍ പ്രകൃതിക്ഷോഭമുണ്ടായപ്പോള്‍ നശിക്കാതെനിന്ന അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുനെല്ലി എന്ന് ഗണിച്ചു പോരുന്നു. തിരുനെല്ലിയിലെ ബലികര്‍മ്മങ്ങളും പ്രസിദ്ധമാണ്.
ഐതിഹ്യം
ബ്രഹ്മാവാണ് ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം. തന്റെ ഹംസരഥത്തിലേറി ലോകംചുറ്റിക്കറങ്ങവേ സഹ്യാദ്രിയിലെത്തിയ ബ്രഹ്മാവ് നിത്യഹരിത നിബിഡവനങ്ങള്‍കണ്ട് സന്തുഷ്ടനായി ബ്രഹ്മഗിരിയില്‍ ഇറങ്ങി. ഈ പ്രദേശം വിഷ്ണുലോകംതന്നെയാണെന്നാണ് ബ്രഹ്മാവിന് ആ സമയത്ത് തോന്നിയത്. ഇതിന്റെ കാരണം അന്വേഷിച്ച് പ്രദേശം മുഴുവന്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഒരു നെല്ലിമരത്തില്‍ അലങ്കരിച്ചുവച്ചിരിക്കുന്ന ഒരു വിഷ്ണുവിഗ്രഹം ക്യുെത്തി. അതെടുക്കാന്‍ ശ്രമിച്ചയുടനെ വിഗ്രഹം അപ്രത്യക്ഷമായി. അതോടെ ബ്രഹ്മാവിന് ഇച്ഛാഭംഗമു്യുായി. ഉടനെ ഒരു അശരീരി കേട്ടു. ബ്രഹ്മാവ് കണ്ട മഹാവിഷ്ണുവിഗ്രഹം ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിക്കണം എന്നായിരുന്നു അശരീരി. ഇതുകേട്ട ബ്രഹ്മാവ് പ്രതിഷ്ഠയ്ക്കുവേണ്ട ഒരുക്കങ്ങള്‍ നടത്തി. ആ സമയത്ത് ദേവഗണങ്ങളും അനേകം മഹര്‍ഷിമാരും ബ്രഹ്മഗിരിയുടെ താഴ്‌വരയില്‍ എത്തിച്ചേര്‍ന്നു.താഴ്‌വരകളിലെ പൂക്കളെല്ലാം വിടര്‍ന്നു. വിഗ്രഹവും പ്രത്യക്ഷപ്പെട്ടു. വിധിപോലെ വിഗ്രഹപ്രതിഷ്ഠ നടത്തി അതിനെ നമസ്‌കരിച്ചു. ഉടനെ അവിടെ പ്രത്യക്ഷനായ മഹാവിഷ്ണു അവിടെ കൂടിയവരോടു പറഞ്ഞു: ‘ഇനിയുള്ള എന്റെ സങ്കേതം ഈ സഹ്യാലക ക്ഷേത്രമാണ്. ഈ ക്ഷേത്രത്തില്‍ എല്ലാക്കാലവും ഞാന്‍ ഉണ്ടാകും.’ഈ ക്ഷേത്രമാണ് തിരുനെല്ലിക്ഷേത്രം എന്നാണ് ഐതിഹ്യം. ഇന്നും ഈ ക്ഷേത്രത്തില്‍ രാത്രിയില്‍ ബ്രഹ്മാവെത്തി പൂജ നടത്തുന്നു എന്ന് സങ്കല്പമുണ്ട്. അതുകൊണ്ട് എല്ലാ പൂജകളും കഴിഞ്ഞ് രാത്രി നടയടയ്ക്കുന്നതിനുമുമ്പ് അന്നത്തെ പൂജയുടെ നിര്‍മ്മാല്യങ്ങള്‍ എല്ലാം മാറ്റി മറ്റൊരു പൂജ നടത്താനുള്ള സാധനങ്ങള്‍ ഒരുക്കിവയ്ക്കും. അതിനുശേഷമാണ് നടയടയ്ക്കുക.
തിരുനെല്ലിക്ഷേത്രത്തിലെ ബലിക്കല്ല് നടയ്ക്കു നേരേയല്ല. ഒരു വശത്തേക്ക് അല്പം
തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം
തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം
മാറിയാണ്. ഇതേക്കുറിച്ചും ഒരു ഐതിഹ്യം ക്ഷേത്രത്തിലുണ്ട്. ഒരു വൃദ്ധനായ ആദിവാസി ഒരു ദിവസം ക്ഷേത്രദര്‍ശനത്തിനെത്തി. ജാതിവ്യവസ്ഥ നിലവിലുണ്ടായിരുന്നതിനാല്‍ ആദിവാസികള്‍ക്ക് അക്കാലത്ത് ക്ഷേത്രപ്രവേശനം ഉണ്ടായിരുന്നില്ല. പുറത്തുനിന്നും തൊഴുകയായിരുന്നു പതിവ്. ബലിക്കല്ല് മറയായി നിന്നിരുന്നതിനാല്‍ പുറത്തുനിന്നും നോക്കിയാല്‍ വിഗ്രഹം കാണാന്‍ കഴിയുമായിരുന്നില്ല. ഇതില്‍ മനംനൊന്ത ആദിവാസി ഭഗവാനെ തനിക്കു നേര്‍ക്കുകാണാന്‍ അവസരമുണ്ടാക്കിത്തരണമെന്നു പുറത്തുനിന്നു വിലപിച്ചു. ആ ഭക്തന്റെ വിലാപപ്രാര്‍ത്ഥന തീരുന്നതിനുമുമ്പ് ബലിക്കല്ല് ഒരു വശത്തേക്ക് അല്പം നീങ്ങി എന്നാണ് ഐതിഹ്യം. സത്യപരീക്ഷ നടത്തിയിരുന്ന ക്ഷേത്രങ്ങളില്‍ ഇങ്ങനെ ബലിക്കല്ല് അല്പം നീക്കിപ്പണിയുക എന്ന വ്യവസ്ഥയുണ്ടായിരുന്നു എന്നും ഒരു ചിന്താഗതിയുണ്ട്.
ക്ഷേത്രം
ബ്രഹ്മഗിരിയുടെ താഴ്‌വരയില്‍ നാലുഭാഗത്തും മലകളാല്‍ ചുറ്റപ്പെട്ട സമതലത്തിലെ ഒരു കൊച്ചുകുന്നിലാണ് തിരുനെല്ലിക്ഷേത്രം. പത്മപുരാണത്തില്‍ സഹ്യമാലകക്ഷേത്രം എന്നു വിശേഷിപ്പിക്കുന്ന തിരുനെല്ലി കുലശേഖരന്മാരുടെ കാലത്തെ പുറൈക്കിഴാ നാട്ടിലായിരുന്നു.ചെമ്പുമേഞ്ഞ ര്യുുനില ചതുരശ്രീകോവിലിലാണ് പ്രധാന മൂര്‍ത്തിയായ മഹാവിഷ്ണു. ചതുര്‍ബാഹുവിഗ്രഹത്തിന് ഏകദേശം മൂന്നടി ഉയരമുണ്ട്. കിഴക്കോട്ടാണു ദര്‍ശനം. ദിവസവും അഞ്ചു പൂജയുണ്ട്. ശാന്തിക്കാരനെ അവരോധിക്കുന്ന ചടങ്ങുമുണ്ട്.
പഞ്ചതീര്‍ഥം
പഞ്ചതീര്‍ഥം
ഇപ്പോള്‍ വിഷുവിനു സമാപിക്കുന്ന രണ്ടുദിവസത്തെ ഉത്സവമാണ്  ക്ഷേത്രത്തില്‍ ആഘോഷിക്കുന്നത്. പഴയകാലത്ത് പത്തുദിവസത്തെ ഉത്സവമായിരുന്നു. സ്വന്തം ആനയുണ്ടെങ്കിലേ എഴുന്നള്ളിക്കാവൂ എന്ന് ക്ഷേത്രത്തില്‍ നിബന്ധനയുള്ളതിനാല്‍ ആനയെഴുന്നള്ളിപ്പും ഉത്സവത്തില്‍ നടത്താറില്ല.ക്ഷേത്രവുമായി ബന്ധപ്പെട്ട് 64 തീര്‍ത്ഥങ്ങളു്യുായിരുന്നു എന്നാണു പുരാവൃത്തം. ഇപ്പോള്‍ പഞ്ചതീര്‍ത്ഥം എന്ന ക്ഷേത്രക്കുളം മാത്രമേയുള്ളൂ. ഇത് പണ്ട് വലിയൊരു തടാകമായിരുന്നുവത്രെ. ഈ തീര്‍ത്ഥക്കുളത്തിനു നടുവിലുള്ള പാറയില്‍ ര്യുു കാലടികള്‍ കൊത്തിവച്ചിട്ടുണ്ട്. ഈ പാറയില്‍നിന്നാണ് മഹാവിഷ്ണു ബ്രഹ്മാവിന് ഉപദേശം നല്കിയത് എന്നാണു കഥ.
തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്ന മറ്റൊന്ന് ഈ ക്ഷേത്രത്തിലെ അപൂര്‍ണ്ണമായ വിളക്കുമാടമാണ്. കരിങ്കല്ലുകൊണ്ടാണ് ഈ വിളക്കുമാടം പണിതീര്‍ത്തിരിക്കുന്നത്. കിഴക്കുഭാഗത്തെ പണി പൂര്‍ത്തിയായെങ്കിലും തെക്കുഭാഗത്ത് പണി തുടങ്ങിവച്ച നിലയിലാണ്. ആറടിയിലധികം നീളമുള്ള കരിങ്കല്‍പാളികള്‍ നിലത്തുവിരിച്ച് സിമന്റോ ചാന്തോ ഉപയോഗിക്കാതെയാണ് ഇതിന്റെ തറ പണിതീര്‍ത്തിരിക്കുന്നത്. തറയ്ക്കു മുകളില്‍ ഒരാള്‍ പൊക്കത്തില്‍ ചിത്രാലംകൃതമായ സ്തൂപങ്ങള്‍. അവയ്ക്കു മുകളില്‍ മേല്‍ക്കൂരയായും കരിങ്കല്‍പലകകള്‍തന്നെയാണ്. നാടുവാഴികള്‍ തമ്മിലുള്ള തര്‍ക്കമാണ് ഈ പണി സ്തംഭിക്കാന്‍ കാരണം എന്നാണു പുരാവൃത്തം.
പിതൃകര്‍മ്മം
പിതൃകര്‍മ്മങ്ങള്‍ക്കു പഴയകാലം മുതലേ പ്രസിദ്ധമാണ് തിരുനെല്ലി. ഇല്ലം, വല്ലം (തിരുവല്ലം, നെല്ലി-തിരുനെല്ലി) എന്നാണു പഴയചൊല്ല്. പാപനാശിനിയിലാണ് പിണ്ടപ്പാറ. പാഷണഭേദി എന്ന അസുരനെ വധിക്കാന്‍ ഒരുമ്പെട്ട വിഷ്ണു അസുരന്റെ അപേക്ഷ മാനിച്ച് പുണ്യശിലയാക്കി മാറ്റി എന്നാണ് ഐതിഹ്യം. ജമദഗ്നി, പരശുരാമന്‍, ശ്രീരാമന്‍ തുടങ്ങിയ നിരവധി പുണ്യാത്മാക്കള്‍ ഇവിടെ കര്‍മ്മങ്ങള്‍ നടത്തി എന്നാണു പുരാവൃത്തം. ഇവിടെവച്ച് പിതൃക്രിയ നടത്തുന്നത് വംശവൃദ്ധിക്കും ഐശ്വര്യത്തിനും പിതൃപ്രീതിക്കും ഉത്തമമാണെന്നു കരുതിവരുന്നു.
ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള കരിങ്കല്‍പടവുകളിലൂടെ താഴെയിറങ്ങി ഒരു
പാപനാശിനി
പാപനാശിനി
ഫര്‍ലോങ് നടന്നാല്‍ പാപനാശിനിയിലെത്താം. ഇതൊരു കൊച്ചുനദിയാണ്. കാശിയിലെ ഗംഗപോലെയാണ് തിരുനെല്ലിയിലെ പാപനാശിനി എന്നാണു പാരമ്പര്യവിശ്വാസം. ഇവിടെ ശ്രാദ്ധമൂട്ടിയാല്‍ ഗയാശ്രാദ്ധത്തിന്റെ ഫലം കിട്ടുമെന്നും തൃശ്ശിലേരി മഹാദേവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നരിനിരങ്ങിമല കടന്ന് തിരുനെല്ലിയിലെത്തി പാപനാശിനിയില്‍ കര്‍മ്മംനടത്തി തൃശ്ശിലേരിയിലെത്തി വിളക്കുമാല എന്ന വഴിപാട് നടത്തണമെന്നാണ് ആചാരം.
ചിതാഭസ്മം ഒഴുക്കാനെത്തുന്നവര്‍ ക്ഷേത്രത്തിന്റെ പടി കയറരുത്. പടിഞ്ഞാറുഭാഗത്തുള്ള വഴിയിലൂടെ പാപനാശിനിയില്‍ എത്തി അവിടെ നിര്‍ദ്ദിഷ്ട സ്ഥലത്ത് ചിതാഭസ്മം ഒഴുക്കി പാപനാശിനിയില്‍ കുളിച്ചശേഷമേ ക്ഷേത്രത്തിലേക്ക് എത്താവൂ.ഇഷ്ടസന്താനലബ്ധിക്കും സന്തതികളുടെ ഉന്നമനത്തിനുംവേണ്ടി സന്തതിപിണ്ഡം എന്നൊരു കര്‍മ്മവും ഇവിടെ നടത്തുന്നുണ്ട്. പിതൃകര്‍മ്മംചെയ്ത വ്യക്തി ഒരു ദിവസംകൂടി താമസിച്ച് നിര്‍ദ്ദിഷ്ടരീതിയില്‍ ഉപവാസം അനുഷ്ഠിച്ച് ചെയ്യുന്ന കര്‍മ്മമാണ് സന്തതിപിണ്ഡം

No comments:

Post a Comment