Tuesday 5 November 2013

ശ്രീനാരായണഗുരുവിന്റെ ഉദ്ധരണികൾ

  1. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും
    സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്.
  2. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.
    ഒരു യോനിഒരാകാരം ഒരു ഭേദവുമില്ലതിൽ
  3. ഒരു ജാതിയിൽ നിന്നല്ലോ പിറന്നീടുന്നു സന്തതി
    നരജാതിയിതോർക്കുമ്പോളൊരു ജാതിയിലുള്ളതാം
  4. നരജാതിയിൽ നിന്നത്രേ പിറന്നീടുന്നു വിപ്രനും
    പറയൻ താനുമെന്തുള്ളതന്തരം നരജാതിയിൽ?
  5. പറച്ചിയിൽ നിന്നു പണ്ട് പരാശര മഹാമുനി
    പിറന്നു മറ സൂത്രിച്ച മുനി കൈവർത്തകന്യയിൽ
  6. ഇല്ല ജാതിയിലന്നുണ്ടോ വല്ലതും ഭേദമോർക്കുകിൽ
    ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ?
  7. ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.
  8. മതമേതായാലും മനുഷ്യൻ നന്നായാൽ മതി.
  9. മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.
  10. മതമെന്നാൽ അഭിപ്രായം, അതേതായാലും മനുഷ്യന് ഒരുമിച്ചു കഴിഞ്ഞുകൂടാം.
  11. മനുഷ്യരുടെ മതം ഭാഷ, വേഷം എന്നിവയെല്ലാം എന്തുതന്നെയായാലും അവരുടെ ജാതി ഒന്നായതുകൊണ്ട് , പരസ്പരം വിവാഹം ചെയ്യുന്നത് കൊണ്ടും പന്തിഭോജനം നടത്തുന്നത്കൊണ്ടും യാതൊരു തെറ്റുമില്ല.
  12. കൃഷി , കച്ചവടം, കൈതൊഴിൽ, ഇവ അഭിവൃദ്ധിപ്പെടുത്തുന്നതിനെപ്പറ്റിയും , മിതവ്യയത്തെപ്പറ്റിയും പ്രസംഗിക്കുക
  13. വിദ്യകൊണ്ട് സ്വതന്ത്രരാവുക
  14. അതിരുകവിഞ്ഞ ദുരയുടെ കാര്യത്തിൽ മനുഷ്യമൃഗം മറ്റ് മൃഗങ്ങളേക്കാൾ മോശം.
  15. ഇരുട്ടടച്ച , വവ്വാലിന്റെ നാറ്റമുള്ള ക്ഷേത്രങ്ങൾ കൊണ്ട് എന്തു പ്രയോജനം?
  16. വാദിക്കുന്നത് വാദത്തിനു വേണ്ടിയാവരുത്. സംശയനിവൃത്തിക്കും , തത്ത്വപ്രകാശത്തിനും വേണ്ടിയാവണം
  17. മടിയന്മാരായിരുന്ന് ഉപജീവിക്കുന്നത് സമുദായ നീതിക്ക് വിരുദ്ധമാണ്
  18. "അയലു തഴപ്പതിനായതിപ്രയത്നം നയമറിയും നരനാചരിച്ചീടണം"

No comments:

Post a Comment